എന്‍റെ പ്രൊഫൈലില്‍ എന്തെഴുതണമെന്ന ചിന്തയില്‍ നിന്നാണ് ഈ കവിതയുടെ പിറവി
എന്‍റെ കവിത
നിഴല്‍ ചിത്രങ്ങള്‍ക്കു മുഖപടം നല്‍കുന്നു .
നഖക്ഷതങ്ങളില്‍ ചോര വാറ്റുന്നു .
രക്ത ബാല്യം വരച്ചെടുക്കുന്നു .. .. ..
എന്‍റെ കവിത
അഭയം കാണാതെ ,
നരച്ച കവിള്‍ത്തടം കൊണ്ടു
തീക്കു മുന കൊടുക്കുന്നു
ചിലപ്പോള്‍ ,
ഉള്ളില്‍ അസൂയമുഴച്ച്ചു
വിഷാദ ഗര്‍ഭം ചുമക്കുന്നു .
പട്ടിണി കിടക്കുന്നു ,
പാല്‍ ചുരത്തുന്നു .
പടക്കളങ്ങളില്‍
തലചുറ്റി ,
ഭ്രാന്തനെപ്പോലെ
ചുവന്ന ബാണം തെറിപ്പിച്ച്
പ്രവചന കുലം തകര്‍കുന്നു .
ഒടുവില്‍
അവസാനത്തെ ചുംബനത്തിനു
മണി മുഴങ്ങുമ്പോള്‍
പാലായനത്തിന്‍റെ കഥ പറയുന്നു . ..
കിടിലന്‍
ReplyDeleteകവിതയുടെ എല്ലാ ഭാവങ്ങളും ഉള്‍കൊള്ളൂന്നു..
ReplyDeleteആശംസകള്‍..
കമന്റുകളുടെ എണ്ണം നോക്കിയിരിക്കുന്നത് വെറുതെയാണ്..
നല്ല പോസ്റ്റുകള്‍ക്ക് പോലും ചിലപ്പോള്‍ കമന്റ് ലഭിക്കാറില്ല,,,
അങ്ങനെയൊക്കെയാണ് ബൂലോകം.
വായന ഉണ്ടാകുന്നുണ്ടല്ലോ.... നിങ്ങളുടെ ഹിറ്റ് പരിശോധിച്ചാല്‍ മതി..
കവിത കൊള്ളാം..ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ടല്ലോ!!!
ReplyDeleteഇഷ്ടമായി, എന്തൊക്കെയോ ഉള്ളത് അനുഭവ്യം :)
ReplyDeleteഎന്‍റെ കവിത
ReplyDeleteഅഭയം കാണാതെ ,
നരച്ച കവിള്‍ത്തടം കൊണ്ടു
തീക്കു മുന കൊടുക്കുന്നു
കവിതകളില്‍ വ്യത്യസ്തത ഉണ്ട്.. കമെന്റുകള്‍ താനേ വന്നോളും മുറയ്ക്ക് എഴുത്ത് നടക്കട്ടെ.. :)
പേര് ഇടശ്ശേരിയാണോ എന്ന് ഞാന്‍ ഒന്ന് സുക്ഷിച്ചു നോക്കട്ടെ ..
ReplyDeleteആശംസകള്‍ ..!
സുഹൃത്തെ, മനോഹരം......ഈ നല്ല കവിതക്ക് നന്ദി....
ReplyDeleteഎഴുത്ത് തുടരൂ....
ReplyDeleteആശംസകളോടെ,