Friday, September 16, 2011

നക്ഷത്രങ്ങളുടെ മരണം



ഒരിക്കല്‍
മലിന ജലമത്രയും കുടിച്ച്
പ്രപഞ്ചം വീര്‍ത്തു പൊട്ടും.

അന്ന്
വെള്ളിത്തലപ്പാവുകളും
ചുകന്ന തലപ്പാവുകളും 
ഒരിക്കല്‍ കൂടി കലഹിക്കും.

ദീനാറുകള്‍
മുഖത്തുരസി
തീപ്പൊരി ചിതറും.
പഥികന്‍റെ ബലിച്ചോറ്

ഏറുമാടങ്ങളില്‍ വിശ്രമിക്കും.


ബ്രാക്കറ്റുകള്‍ക്കിടയില്‍
അഭയം തേടിയ
വിപ്ലവത്തിന്‍റെ പുറന്തോടുകള്‍
അരൂപിയുടെ സാമ്രാജ്യം
അടിച്ചു പൊളിക്കും.







മഹാ പ്രവാഹത്തില്‍
കൈ വിട്ടു പോയ പിറവിയുടെ രഹസ്യം
എന്‍റെ കൈകളിലേക്കു തിരിച്ചെത്തും.


അന്ന്,
പ്രവാചകന്‍റെ പുഞ്ചിരി
ഇടവഴികളിലേക്കു കൂടി പരന്നേക്കും.

അതുവരെ,
വിശ്രമിക്കാന്‍
ഒരു മന്ത്രാക്ഷരി തേടിയാണ്
തീജ്ജ്വാലകള്‍ക്കിടയിലൂടെ
എന്‍റെ നടത്തം....

22 comments:

  1. പ്രപഞ്ചം വീര്‍ത്തു പൊട്ടട്ടെ ...

    ReplyDelete
  2. സുന്ദര വരികളിലൂടെ ആ നാളുകളെ വിവരിച്ചു.,,,


    നൈസ്

    ആശംസകൾ

    ReplyDelete
  3. ഓര്മപ്പെടുത്തല് ...............

    ആശംസകള്‍

    ReplyDelete
  4. കൊള്ളാലോ.. സൂക്ഷിച്ച് നടക്കണേ...

    ReplyDelete
  5. ആശംസകൾ അന്വേഷണത്തിനു..

    ReplyDelete
  6. നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  7. വെള്ളിത്തലപ്പാവുകളും
    ചുകന്ന തലപ്പാവുകളും
    ഒരിക്കല്‍ കൂടി കലഹിക്കും..

    onnu vishadamaakkamo suhruthe??

    ReplyDelete
  8. താങ്കളുടെ വരികളില്‍ ശക്തമായൊരു ആശയം അലയടിക്കുനുണ്ട്,
    തിര്‍ച്ചയായും തുടരുക
    ആശംസകള്‍

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. നീ ശരിക്കും കിടിലന്‍ തന്നെയാണ് സുഹുര്തെ..വാക്കുകളുടെ ശക്തി,ആശയങ്ങളുടെ കനം എല്ലാം കൊണ്ടും ഓരോ തവണയും താന്കള്‍ വിസ്മയിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..ഉഷാര്‍..

    ReplyDelete
  11. ശക്തമായൊരു ആശയം,നല്ല ശക്തമായ വരികള്‍ നന്നായിരിക്കുന്നു

    ReplyDelete
  12. നല്ല വരികള്‍ ...
    അതിശക്തമായ ആശയം
    ..
    ഭാവുകങ്ങള്‍

    ReplyDelete
  13. ആത്മീയതയും
    കമ്മ്യൂണിസവും samarajyathinethire നിലനില്പിന് വേണ്ടി മത്സരിച്ചു പൊരുതുന് ..

    വിപ്ലവങ്ങളുടെ കര്മഫലങ്ങള്‍ കൊടികളില്‍ ,
    മുദ്രാവാക്യങ്ങളില്‍
    കുരുങ്ങികിടകുന്നു ..
    പണം കൊണ്ട് ഉറസിനോകിയാല്‍ ആത്മീയതയുടെ quality അറിയാം ഏന് ഒരു മഹാത്മാവ്

    പറഞ്ഞതോര്കുന്നു ..

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് ,എല്ലാ ഭാവുകങ്ങളും നേരുന്നു;

    ReplyDelete
  15. ശക്തമായ വരികള്‍..... ഉന്നതമായ ആശയം..... സുന്ദരം!!!!

    ReplyDelete
  16. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  17. അതുവരെ,
    വിശ്രമിക്കാന്‍
    ഒരു മന്ത്രാക്ഷരി തേടിയാണ്
    തീജ്ജ്വാലകള്‍ക്കിടയിലൂടെ
    എന്‍റെ നടത്തം....



    ഉന്നതമായ ആശയം ,ശക്തമായ വരികള്‍ .തുടരുക ,ആശംസകള്‍

    ReplyDelete