'ഞാന്‍ മരിച്ചുപോയെന്ന്'
ഇവന്‍ നിങ്ങളോടു പറഞ്ഞാല്‍
എന്‍റെ അര മതിലില്‍ എന്തു വരുമെന്ന്
എനിക്കറിയില്ല.
നിശ്ചയമായും ,
ന്യൂസ്ഫീടിനു കീഴെ
"ലൈക്" ഐക്കണ്‍ മിന്നിത്തിളങ്ങും
എനിക്കിഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ വിരലമര്‍ത്തിയേക്കും!
താഴെ;
എന്‍റെ മൌനം കൊണ്ടു നിറഞ്ഞ ബോക്സില്‍
'ശ്ശോ.. കഷ്ടായി.!' എന്നു കമന്‍റടിച്ചേക്കും.
അന്നത്തെ ടോപ് ന്യൂസുകള്‍ കിടയില്‍
ഇന്സ്റ്റന്‍റ് മെസ്സേജുകളില്‍
കുറിപ്പടികളില്‍
ഞാന്‍ വീണ്ടും പിടഞ്ഞു മരിക്കും
ഇന്നലെ ശൃംഗരിക്കാന്‍ മടിച്ച പെണ്ണിനോട്
നിങ്ങളെന്‍റെ കഥ പറയും
അങ്ങനെ ഒരു പ്രണയം കൂടി കടം വങ്ങും
എന്‍റെ ഓര്‍മയിലേക്ക് ഒരു പൂവുകൂടി കൊഴിഞ്ഞു വീഴും
എന്നാലും
വസന്തം വരാനുണ്ടെന്നോര്‍ത്ത്
നിങ്ങളെപ്പോഴോ സൂക്ഷിച്ച കണ്ണുനീര്‍
വലക്കണ്ണികള്‍ പൊട്ടിച്ചിട്ട്
എന്‍റെ തപാലില്‍ വരും
അവസാനത്തെ കത്തുമായി നീ പടികയറുമ്പോള്‍
എന്‍റെ സ്മാരകങ്ങള്‍ ചിരിച്ചു തുടങ്ങും
അതിനു മാത്രം
എന്‍റെ മുഖങ്ങളുടെ പുസ്തകമേ നിനക്കു നന്ദി !
Wednesday, June 29, 2011
പിറക്കാനിരിക്കുന്ന ഇടം
സെമിത്തേരിക്ക് മീതെ വലിയൊരു കുരിശു നില്കട്ടെ ,
ചുടലക്കുമീതെ വലിയൊരു പുകക്കുഴല്‍,
മീസാന്‍ കല്ല് ചെറുതു മതി,
അതൊരു കല്ലല്ലേ''?
അതിനു പ്രത്യേകത ഒന്നുമില്ലല്ലോ!
ധീരനായ ധിക്കാരീ ..
നിനക്കിഷ്ടമുള്ളതെടുത്തുകൊള്‍ക.!
മരണത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ ഇവര്‍ ഇനിയുറങ്ങട്ടെ
പ്രത്യായ ശാസ്ത്രങ്ങള്‍ മാത്രം ഇവരെ രക്ഷിക്കട്ടെ
ഉടുതുണിയഴിഞ്ഞ് , മണ്ണിനോട് ചേര്‍ന്ന്,
കുഞ്ഞുങ്ങളെപ്പോലെ സ്വസ്ഥമാകട്ടെ.
ഓരോ വയലറ്റ് പൂവും
മരണഗന്ധം പേറി
മരണഗന്ധം പേറി
ഇവര്‍കു മീതെപ്പിറക്കട്ടെ
നനുത്ത ഗന്ധം കടലു തേടിപ്പരക്കട്ടെ
ക്ഷണിക്കപ്പെടാത്ത അതിഥിയായി കഴുകന്‍ വട്ടമിട്ടു പറക്കട്ടെ
നിങ്ങള്‍കു മീതെ നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നില്ല
ഒരുണര്‍ത്തുപാട്ടും പരിധിയിലെത്തുന്നില്ല
ഒരു സെകന്‍റു സൂചിയും വേദനിപ്പിക്കുന്നില്ല
പ്രിയരേ,
ഇനി നിങ്ങള്‍കു കലഹിക്കം
അലാം അടിക്കാന്‍ സമയമേറെയുണ്‍ടല്ലോ
Monday, June 20, 2011
oh Mithun Raj.......
ഇനി നിനക്കായ്
ഏതോ നിലാപ്പക്ഷി പാടിയേക്കും
ഏതോ നിശാഗന്ധി പൂത്തുനില്കും
വ്യര്‍ഥമാം മണ്ണില്‍ നാം
നട്ട സൌഹൃദം
വാടാതിരുന്നിരുന്നെന്‍കില്‍...
മങ്ങി മായാതിരുന്നിരുന്നെന്കില്‍......
ആരു മോഹിപ്പിച്ചു നിന്നെ
ഇത്രവേഗം നടക്കാന്‍..?
ആരുന്തിയെന്‍ കാല ചക്രം ?
ആരു വഴികാട്ടി നീളേ...?
നീ കോറിയിട്ട വരകള്‍,
നീ ചിരിപ്പിച്ച മൊഴികള്‍
നിന്‍റെ വഴികള്‍ ..
സഖേ... ഇന്നും വിജനമായ് തന്നേ കിടപ്പൂ..
വിട സഖേ ;
വാതില്‍ , പഴുതുകള്‍ ചേര്‍ത്തടക്കട്ടെ..
വേദനിക്കുന്നെന്‍റെ വേരുകള്‍
"ആരു കരയും സഖേ നീ മരിക്കുകില്‍ "
ചോദ്യമെന്നോടു മാത്രം ,
എന്തുണ്ടു ബാക്കി ഞാനിട്ടേച്ചു പോണു
തിരിച്ചെന്‍ പ്രഭവ കേന്ദ്രം തിരക്കെ?
ഏതോ നിലാപ്പക്ഷി പാടിയേക്കും
ഏതോ നിശാഗന്ധി പൂത്തുനില്കും
വ്യര്‍ഥമാം മണ്ണില്‍ നാം
നട്ട സൌഹൃദം
വാടാതിരുന്നിരുന്നെന്‍കില്‍...
മങ്ങി മായാതിരുന്നിരുന്നെന്കില്‍......
ആരു മോഹിപ്പിച്ചു നിന്നെ
ഇത്രവേഗം നടക്കാന്‍..?
ആരുന്തിയെന്‍ കാല ചക്രം ?
ആരു വഴികാട്ടി നീളേ...?
നീ കോറിയിട്ട വരകള്‍,
നീ ചിരിപ്പിച്ച മൊഴികള്‍
നിന്‍റെ വഴികള്‍ ..
സഖേ... ഇന്നും വിജനമായ് തന്നേ കിടപ്പൂ..
വിട സഖേ ;
വാതില്‍ , പഴുതുകള്‍ ചേര്‍ത്തടക്കട്ടെ..
വേദനിക്കുന്നെന്‍റെ വേരുകള്‍
"ആരു കരയും സഖേ നീ മരിക്കുകില്‍ "
ചോദ്യമെന്നോടു മാത്രം ,
എന്തുണ്ടു ബാക്കി ഞാനിട്ടേച്ചു പോണു
തിരിച്ചെന്‍ പ്രഭവ കേന്ദ്രം തിരക്കെ?
Wednesday, June 15, 2011
നീ
എന്‍റെ പ്രണയകാലത്ത്
പൂക്കാത്ത മരമുണ്ടായിരുന്നില്ല..!
ശിശിരങ്ങള്‍കു മീതെ പറക്കുവോളം
മനസ്സിനെ ഞാന്‍ കീഴ്പെടുതിയിരുന്നു.
എന്‍റെ വേരുകള്‍ സ്വതന്ത്രമായിരുന്നു
പക്ഷെ , അന്നും
ഇന്നത്തെപ്പോലെ
നിന്നെ ഞാന്‍ കണ്ടെതിയിരുന്നില്ലല്ലോ .......?!
പൂക്കാത്ത മരമുണ്ടായിരുന്നില്ല..!
ശിശിരങ്ങള്‍കു മീതെ പറക്കുവോളം
മനസ്സിനെ ഞാന്‍ കീഴ്പെടുതിയിരുന്നു.
എന്‍റെ വേരുകള്‍ സ്വതന്ത്രമായിരുന്നു
പക്ഷെ , അന്നും
ഇന്നത്തെപ്പോലെ
നിന്നെ ഞാന്‍ കണ്ടെതിയിരുന്നില്ലല്ലോ .......?!
Tuesday, June 14, 2011
jigsaw
ലോറി മറിഞ്ഞു
ഒരു പിടി നിശ്വാസങ്ങള്‍ ചതഞ്ഞരഞ്ഞു
എല്ലാം കൂടി ചേര്‍ത്ത് വച്ച്
ഒരു നെടുവീര്‍പ്പുണ്ടാക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു
അടുത്ത വണ്ടി വരേണ്ടിവരും
ഒന്ന് കൈകാനിച്ചിട്ടു
നിര്‍ത്താതെ പോകുമ്പോള്‍
എവിടെ നിന്നോ വരുന്ന ദേഷ്യത്തെ കാര്കിച്ചു തുപ്പിയിട്ട്
ഒന്നാശ്വസിക്കാന്‍ ;അല്ലെങ്കിലും
അല്പം വെളിച്ചത്തില്‍ ഈ നശിച്ച മൊബൈല്‍ കൊണ്ട്
എങ്ങിനെയനൊരു ഫോട്ടോ എടുക്കുക?
യാ ഇലാഹീ
ഇത്രയൊക്കെ തെറ്റുകള്‍ ചെയ്തിട്ടും
ഇതുവരെ , എന്‍റെ അത്താഴം മുടങ്ങിയിട്ടില്ല!
എന്‍റെ പാതകളില്‍ കരിന്തിരി കത്തിയില്ല!എന്‍റെ മുറ്റത്തെ പൂക്കളും മഞ്ഞില്ല
മഞ്ഞു പെയ്തിട്ടും ,എന്‍റെ മുറിവുകള്‍ പൊട്ടിയോലിച്ചില്ല
വിണ്ടു കീറിയ മനസ്സയിട്ടും; ഇത് വരെ മഴ വരാതിരുന്നിട്ടില്ല !
ചോര പടര്‍ന്ന കാല്പാടുകള്‍,കരിയിലകള്‍ എന്നിട്ടും
ഒരു കുളിര്‍കാറ്റു പോലും എന്നെ തഴുകാതെ പോയില്ല !
നാഥാ....! ഈ സ്നേഹം
അവിടുത്തെ എന്നു ഞാന്‍ കണ്ടെത്തും ?!
Subscribe to:
Posts (Atom)