ഇനി നിനക്കായ്
ഏതോ നിലാപ്പക്ഷി പാടിയേക്കും
ഏതോ നിശാഗന്ധി പൂത്തുനില്കും
വ്യര്‍ഥമാം മണ്ണില്‍ നാം
നട്ട സൌഹൃദം
വാടാതിരുന്നിരുന്നെന്‍കില്‍...
മങ്ങി മായാതിരുന്നിരുന്നെന്കില്‍......
ആരു മോഹിപ്പിച്ചു നിന്നെ
ഇത്രവേഗം നടക്കാന്‍..?
ആരുന്തിയെന്‍ കാല ചക്രം ?
ആരു വഴികാട്ടി നീളേ...?
നീ കോറിയിട്ട വരകള്‍,
നീ ചിരിപ്പിച്ച മൊഴികള്‍
നിന്‍റെ വഴികള്‍ ..
സഖേ... ഇന്നും വിജനമായ് തന്നേ കിടപ്പൂ..
വിട സഖേ ;
വാതില്‍ , പഴുതുകള്‍ ചേര്‍ത്തടക്കട്ടെ..
വേദനിക്കുന്നെന്‍റെ വേരുകള്‍
"ആരു കരയും സഖേ നീ മരിക്കുകില്‍ "
ചോദ്യമെന്നോടു മാത്രം ,
എന്തുണ്ടു ബാക്കി ഞാനിട്ടേച്ചു പോണു
തിരിച്ചെന്‍ പ്രഭവ കേന്ദ്രം തിരക്കെ?
ഏതോ നിലാപ്പക്ഷി പാടിയേക്കും
ഏതോ നിശാഗന്ധി പൂത്തുനില്കും
വ്യര്‍ഥമാം മണ്ണില്‍ നാം
നട്ട സൌഹൃദം
വാടാതിരുന്നിരുന്നെന്‍കില്‍...
മങ്ങി മായാതിരുന്നിരുന്നെന്കില്‍......
ആരു മോഹിപ്പിച്ചു നിന്നെ
ഇത്രവേഗം നടക്കാന്‍..?
ആരുന്തിയെന്‍ കാല ചക്രം ?
ആരു വഴികാട്ടി നീളേ...?
നീ കോറിയിട്ട വരകള്‍,
നീ ചിരിപ്പിച്ച മൊഴികള്‍
നിന്‍റെ വഴികള്‍ ..
സഖേ... ഇന്നും വിജനമായ് തന്നേ കിടപ്പൂ..
വിട സഖേ ;
വാതില്‍ , പഴുതുകള്‍ ചേര്‍ത്തടക്കട്ടെ..
വേദനിക്കുന്നെന്‍റെ വേരുകള്‍
"ആരു കരയും സഖേ നീ മരിക്കുകില്‍ "
ചോദ്യമെന്നോടു മാത്രം ,
എന്തുണ്ടു ബാക്കി ഞാനിട്ടേച്ചു പോണു
തിരിച്ചെന്‍ പ്രഭവ കേന്ദ്രം തിരക്കെ?
ഈ സഖേ എന്താണെന്നു മനസിലായില്ല
ReplyDeleteക്ഷമിക്കണം, ഒരു ദുസ്വാതന്ത്ര്യം എടുത്തു പോയതാണ്
ReplyDeleteപാടുക സ്നേഹപ്പക്ഷീ നീ വീണ്ടും വീണ്ടും ...ആശംസകള്‍ !!
ReplyDeleteസ്നേഹം വേണ്ടുവോളം തന്നാണ് അവന്‍ കടന്നു പോയത് . നന്ദി
ReplyDelete