Wednesday, June 29, 2011

പിറക്കാനിരിക്കുന്ന ഇടം

സെമിത്തേരിക്ക് മീതെ വലിയൊരു കുരിശു നില്കട്ടെ ,
ചുടലക്കുമീതെ വലിയൊരു പുകക്കുഴല്‍,
മീസാന്‍ കല്ല്‌ ചെറുതു മതി,
അതൊരു കല്ലല്ലേ''?
അതിനു പ്രത്യേകത ഒന്നുമില്ലല്ലോ!

ധീരനായ ധിക്കാരീ ..
നിനക്കിഷ്ടമുള്ളതെടുത്തുകൊള്‍ക.!

മരണത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ ഇവര്‍ ഇനിയുറങ്ങട്ടെ
പ്രത്യായ ശാസ്ത്രങ്ങള്‍ മാത്രം ഇവരെ രക്ഷിക്കട്ടെ
ഉടുതുണിയഴിഞ്ഞ് , മണ്ണിനോട് ചേര്‍ന്ന്,
കുഞ്ഞുങ്ങളെപ്പോലെ സ്വസ്ഥമാകട്ടെ.

ഓരോ വയലറ്റ് പൂവും
മരണഗന്ധം പേറി
ഇവര്‍കു മീതെപ്പിറക്കട്ടെ
നനുത്ത ഗന്ധം കടലു തേടിപ്പരക്കട്ടെ
ക്ഷണിക്കപ്പെടാത്ത അതിഥിയായി കഴുകന്‍ വട്ടമിട്ടു പറക്കട്ടെ

നിങ്ങള്‍കു മീതെ നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നില്ല
ഒരുണര്‍ത്തുപാട്ടും പരിധിയിലെത്തുന്നില്ല
ഒരു സെകന്‍റു സൂചിയും വേദനിപ്പിക്കുന്നില്ല


പ്രിയരേ,
ഇനി നിങ്ങള്‍കു കലഹിക്കം
അലാം അടിക്കാന്‍ സമയമേറെയുണ്‍ടല്ലോ



11 comments:

  1. ഞാൻ ഒരു നല്ല കവിതാ ആസ്വാദകനല്ലെങ്കിലും ഇത് വായിച്ചിട്ട് ഒരു സുഖം തോന്നുന്നുണ്ട്.

    പക്ഷേ വായിക്കാൻ കുറച്ച് ബുദ്ധിമുട്ടി.

    ഫോണ്ടും ബാക്ക്ഗ്രൗണ്ടും തമ്മിൽ ഒരു പൊരുത്തം തോന്നുന്നില്ല.

    എന്തായാലും കാത്തിരിക്കുന്നു , പുതിയ പോസ്റ്റുകൾക്കായി.

    ReplyDelete
  2. കമന്റ് ഇടുമ്പോളുള്ള Word Verification ഒഴിവാക്കൂ.

    ReplyDelete
  3. ഇത് കൊള്ളാം അലറാം അടിക്കാന്‍ സമയം ഇനിയും ഉണ്ട് നമുക്ക് കലഹിക്കാം

    ReplyDelete
  4. മീസാന്‍ കല്ല്‌, വയലറ്റ് പൂക്കള്‍, കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങള്‍...ഉടുതുണി ഭാരമോഴിയുന്ന മനസ്സ്....ശാന്തം.....ഈ കലഹത്തിന്റെ വരദം സൂചിപ്പിക്കുംബോഴു...അറിയുന്നീ ശാന്തത.....ഭാഷ അതിന്റെ സാമീപ്യം അറിയിച്ചിട്ടുണ്ട് വരികളില്‍...തുടരുക..കൂടെ ഞങ്ങളും കൂടുന്നു.....

    ReplyDelete
  5. @ ജാബി ye.. thanx
    @ ദുരാഗ്രഹി . .k
    @ കൊമ്പന്‍ മൌനം എങ്ങനെ ഭയക്കാതിരിക്കും ?
    @ranji തോളിലെ ഒരു കൈ എപ്പോഴും സുഖമാണ് .നന്ദി ഈ കൂട്ടിന്

    ReplyDelete
  6. @ ദുരാഗ്രഹി താങ്കളുടെ പോസ്റ്റ്‌ sparm ഇല്‍ കുടുങ്ങിയതിനാല്‍ വായിക്കാന്‍ പറ്റിയില്ല. ക്ഷമിക്കണം
    'ലുക്ക്‌ ആന്‍ഡ്‌ ഫീള്‍ ' നന്നാക്കാന്‍ ശ്രമിക്കാം

    ReplyDelete
  7. ഒരു വിചിത്ര അന്തരീക്ഷം......

    ReplyDelete
  8. ദഹിക്കുന്നില്ല സുഹൃത്തെ..എന്നാലും മനോഹരം.. ഞാനെന്റെ വായന സംസ്കരണ ശേഷി കൂട്ടിയ ശേഷം വീണ്ടും വരാം...

    ReplyDelete
  9. @Ekalavya കളിയാക്കരുതേ....

    ReplyDelete