Wednesday, June 29, 2011

മുഖങ്ങളുടെ പുസ്തകം

'ഞാന്‍ മരിച്ചുപോയെന്ന്'
ഇവന്‍ നിങ്ങളോടു പറഞ്ഞാല്‍
എന്‍റെ അര മതിലില്‍ എന്തു വരുമെന്ന്
എനിക്കറിയില്ല.

നിശ്ചയമായും ,
ന്യൂസ്ഫീടിനു കീഴെ
"ലൈക്‌" ഐക്കണ്‍ മിന്നിത്തിളങ്ങും
എനിക്കിഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ വിരലമര്‍ത്തിയേക്കും!

താഴെ;
എന്‍റെ മൌനം കൊണ്ടു നിറഞ്ഞ ബോക്സില്‍
'ശ്ശോ.. കഷ്ടായി.!' എന്നു കമന്‍റടിച്ചേക്കും.

അന്നത്തെ ടോപ്‌ ന്യൂസുകള്‍ കിടയില്‍
ഇന്സ്റ്റന്‍റ് മെസ്സേജുകളില്‍
കുറിപ്പടികളില്‍
ഞാന്‍ വീണ്ടും പിടഞ്ഞു മരിക്കും
ഇന്നലെ ശൃംഗരിക്കാന്‍ മടിച്ച പെണ്ണിനോട്
നിങ്ങളെന്‍റെ കഥ പറയും
അങ്ങനെ ഒരു പ്രണയം കൂടി കടം വങ്ങും
എന്‍റെ ഓര്‍മയിലേക്ക് ഒരു പൂവുകൂടി കൊഴിഞ്ഞു വീഴും


എന്നാലും
വസന്തം വരാനുണ്ടെന്നോര്‍ത്ത്
നിങ്ങളെപ്പോഴോ സൂക്ഷിച്ച കണ്ണുനീര്‍
വലക്കണ്ണികള്‍ പൊട്ടിച്ചിട്ട്
എന്‍റെ തപാലില്‍ വരും

അവസാനത്തെ കത്തുമായി നീ പടികയറുമ്പോള്‍
എന്‍റെ സ്മാരകങ്ങള്‍ ചിരിച്ചു തുടങ്ങും

അതിനു മാത്രം
എന്‍റെ മുഖങ്ങളുടെ പുസ്തകമേ നിനക്കു നന്ദി !

11 comments:

  1. താഴെ;
    എന്‍റെ മൌനം കൊണ്ടു നിറഞ്ഞ ബോക്സില്‍
    'ശ്ശോ.. കഷ്ടായി.!' എന്നു കമന്‍റടിച്ചേക്കും.

    ആശംസകള്‍
    ഇനിയും എഴുതുക,

    ReplyDelete
  2. ഫേസ്‌ ബുക്കിനെപ്പറ്റി ഒരു കവിത..! ആദ്യം കാണുകയാ...
    കൊള്ളാം.
    (വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ നന്നായിരുന്നു)

    ReplyDelete
  3. @ഷാജു thankx,thanx 4 d support
    @ജെഫ് thanx
    @sony thanx, മാറ്റാം

    ReplyDelete
  4. മുഖപുസ്തകത്തിനൊരു കല്ലറ വരുന്നത് വരെ .......

    ReplyDelete
  5. pazhaya sangethangal marakkanokkumo jabi???

    ReplyDelete
  6. u too....
    good
    keep writing...

    ReplyDelete
  7. നന്നായി ..ആശംസകള്‍

    ReplyDelete
  8. സൂപ്പറായിരിക്ക് അണ്ണാ..

    ReplyDelete