Friday, July 1, 2011

ജിന്നുകളുടെ തടവറകള്‍

ഓരോ പെരുന്നാളിനും
ഉമ്മ പറയാറുണ്ട് ,

'ഉപ്പ വരും.. , വരാതിരിക്കില്ല.! '


നിലാവില്‍ ,ഇളം കാറ്റത്ത്‌
പതിയെ മുഖപടം നീങ്ങുമ്പോള്‍
ഉമ്മ പറയും:

".. സാരമില്ല ,ഉപ്പയായിരിക്കും.. !"


അകലെ
അക്കരേക്കു കൈ ചൂണ്ടി
ദൂരത്തേയും കാലത്തേയും പിന്നിട്ട്
ഒട്ടകങ്ങളെ തെളിച്ചതും,

ആരും കാണാതെ
വട്ട മുഖമുള്ള
വെള്ള മക്കനക്കുള്ളില്‍
കണ്ണുനീരോളിപ്പിച്ചതും,
നക്ഷത്രങ്ങളോട് കഥ പറഞ്ഞതും...
പാവം..
ഏതു കിനാവിന്‍റെ തുമ്പത്താണാവോ
കാഫിലകളെ ,ഉമ്മ ,തളച്ചത്..?


എന്നാലും
ഓര്‍മക്കുറിപ്പുപോലെ
എന്‍റെ മുടിയിഴകളില്‍ വിരലോടിച്ച്
കിനാവിന്‍റെ തീരത്തെ കുതിരപ്പുറത്തു കയറി
ജിന്നുകളുടെ തടവറയിലെ
രാജകുമാരനെ ഓര്‍ത്ത്
ഉമ്മ പാടും**

" പോകണ്‍ടലിയാരേ പോകണ്‍ടലിയാരേ..
ഇഫ്രീത്ത് ജിന്നിന്‍റെ കോട്ടേക്ക് പോകണ്ടാ...
തന്നാലെ കത്തുന്ന തിയ്യിണ്ടാ കോട്ടേല്..
തന്നാലെ വെട്ടുന്ന വാളുണ്ടാ കോട്ടേല്.."


** ഏറനാടന്‍ നാട്ടു ശീലുകളിലോന്ന്

22 comments:

  1. അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു .......

    ReplyDelete
  2. 'ഉപ്പ വരും.. , വരാതിരിക്കില്ല.! '

    ReplyDelete
  3. ഓർമ്മകളും കാത്തിരിപ്പും.കണ്ണുനീരും

    ReplyDelete
  4. നല്ല രസമുണ്ട്

    ReplyDelete
  5. 'ഉപ്പ വരും.. , വരാതിരിക്കില്ല.! '

    ReplyDelete
  6. സമാധാനിച്ച് ഇരിക്കു ട്ടോ

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. നന്നായിരിക്കുന്നു..

    ReplyDelete
  9. ഒരീസം
    ന്‍ലാവിന്റെ വട്ടം പൊതിഞ്ഞെടുത്ത്
    ഉപ്പ വരും.
    വരാതിരിക്കില്ല.

    ReplyDelete
  10. വരും.....
    വരാതിരിക്കില്ല.... :-)

    ReplyDelete
  11. കൊള്ളാം.
    ഇഷ്ടപ്പെട്ടു!

    ReplyDelete
  12. @ fousia nandi valare nandi.
    @ jef thanx
    @ fayida ,m.ani,jayettan orayiram nandi.

    ReplyDelete
  13. മനസ്സ് നിറയുന്നു...ഓര്‍മകളും പണ്ടത്തെ ഗ്രാമ വിളക്കുകളും അതിന്റെ പുകയും നാട്ടിലെ ഇരുണ്ട സന്ധ്യകളും...എന്റെ കൂട്ടുകാരുടെ ഉമ്മമാരും..അവര്‍ ചോന്ന ഇടവഴികളിലെ ജിന്നുകളും..എല്ലാം കൂടി മനസ്സ് നിറയുന്നു.....ഈശ്വര...ഇപ്പോഴും ബാല്യ്മായിരുന്നെന്കില്‍ ഈ ലാവണം കൊണ്ടെന്റെ മൂക്ക് നീറ്റി നീറ്റി ഞാനിരുന്നെനെ..കട്ടയായ നാട്ടുവഴികളില്‍ ഒടുങ്ങാത്ത കഥകളെ പ്രതീക്ഷിച്ചു.....ഉഗ്രന്‍ കവിത..ഞാനും ഹൃദയത്തിലെട്ടുന്നു ആ ഉമ്മയെ....അഭിവാദ്യങ്ങള്‍...

    ReplyDelete
  14. സുഹൃത്തെ കവിതകളൊക്കെ വായിച്ചു.
    എല്ലാത്തിലും ഒരു കനല്‍ ഉണ്ട്, അത് കെടാതെ സൂക്ഷിക്കുക.
    ഭാവുകങ്ങള്‍.

    (എറണാകുളത്തെ ഗലികളില്‍ വച്ച് ജോലി തേടിയുള്ള മടുപ്പിക്കുന്ന യാത്രകളില്‍ നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്!!)

    ReplyDelete
  15. dear
    good work
    ur mail id pls
    pls send ur poem for anukalika kavith

    editor
    www.anukalikakavitha.blogspot.com
    anukalikam@gmail.com

    ReplyDelete
  16. @ranjith : pravasam mukham moodiyil oru padu kannu neer homikunu.
    aswadanathinu nandi
    @adu kannu neer homikunu.
    aswadanathinu nandi
    @anoop anivaryathakal vazhinadathunu.ormichathinu nandi.
    @ shaji
    ma id : e.jabir@facebook.com
    pinne aanukalika kavitha athrakangu veno?

    ReplyDelete
  17. nannayirikkunnu sahodara.. Sharikkum touching aayi thonni.. Expecting more..

    ReplyDelete
  18. വന്നു, വായിച്ചു, ഇഷ്ടപ്പെട്ടു...

    ReplyDelete