Saturday, August 27, 2011

വിശുദ്ധിയുടെ ചിറകടികള്‍

താഴികക്കുടങ്ങളെ തഴുകിത്തലോടിയെത്തുന്ന ഹൈദരാബാദിയന്‍ കാറ്റില്‍ അലിഞ്ഞു ചേര്ന്ന പ്രണയ ഗീതങ്ങളുണ്ടായിരുന്നു. ഉറുദു അറിയില്ലെങ്കിലും ഭാഷാന്തരങ്ങളിലേക്കു പെയ്തിറങ്ങുന ഭക്തകാവ്യങ്ങള്‍...
ഒരിക്കല്‍ കൂടി പ്രണയ ഗീതങ്ങള്‍കു കാതോര്‍കട്ടെ...
മഴയില്‍ നനഞ്ഞു കുതിരട്ടെ ....


പ്രിയരേ ഈദു മുബാറക്


തണുത്തു മരവിച്ച
നിന്‍റെ വിരലുകള്‍ക്
പ്രണയത്തിന്‍റെ കരുതല്‍..
വിഷാദ മന്ദസ്മിതം പോലെ,
കരയുന്ന കണ്ണുകളില്‍
വിരഹത്തിന്‍റെ നിഴല്‍..
പാതി തുറന്ന മഴവില്‍ കൊട്ടാരത്തില്‍
പ്രണവ മന്ത്രം തേടി
നിന്‍റെ മൃദു പല്ലവികള്‍ ...

താഴെ,
യാത്രയുടെ അവസാനത്തില്‍,
ചുംബന സ്മൃതികളില്‍
പുളകം കൊണ്‍ട്,
എന്‍റെ വാല്‍മീകങ്ങള്‍
അവിടെ ,
പറയാതെ പോയ പ്രണയം
നിന്‍റെ പതിത ഗീതങ്ങളില്‍
തലചായ്ച്ച്
സ്വപ്നങ്ങളിലേക്കു കുടിയേറുന്നു


നിന്‍റെ വരവുകാത്ത്
ചില്ലകളില്‍ ചിറകൊതുക്കി
പതിയെ..
കുറുകിയുരുകുകയാണ്..
ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!

വരൂ, പ്രിയേ ..
കേള്‍ക്കട്ടെ ഞാന്‍..
വീണ്ടുമാ വിശുദ്ധിയുടെ
നനുത്ത ചിറകടികള്‍..!!!!


12 comments:

  1. നിന്‍റെ വരവുകാത്ത്
    ചില്ലകളില്‍ ചിറകൊതുക്കി
    പതിയെ..
    കുറുകിയുരുകുകയാണ്..
    ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!

    വൈഗ കൊള്ളാം എനിക്കിഷ്ട്ടപെട്ടു

    ReplyDelete
  2. nandi valare nandi
    jaabi

    ReplyDelete
  3. നല്ല വരികൾ..ഇഷ്ടമായി..

    ReplyDelete
  4. പാതി തുറന്ന മഴവില്‍ കൊട്ടാരത്തില്‍
    പ്രണവ മന്ത്രം തേടി
    നിന്‍റെ മൃദു പല്ലവികള്‍ ...നല്ല വരികൾ..

    ReplyDelete
  5. വിഷാദ മന്ദസ്മിതം പോലെ,
    കരയുന്ന കണ്ണുകളില്‍
    വിരഹത്തിന്‍റെ നിഴല്‍.. നല്ല വരികള്‍.....!! ഇഷ്ടായീട്ടാ...

    ReplyDelete
  6. നല്ല വരികള്‍...

    ReplyDelete
  7. നിന്‍റെ വരവുകാത്ത്
    ചില്ലകളില്‍ ചിറകൊതുക്കി
    പതിയെ..
    കുറുകിയുരുകുകയാണ്..
    ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!
    nice.........

    ReplyDelete
  8. നിന്‍റെ വരവുകാത്ത്
    ചില്ലകളില്‍ ചിറകൊതുക്കി ........

    എന്തൊരു ഭംഗി.. !!!! ആശംസകള്‍..

    ReplyDelete
  9. നിന്‍റെ വരവുകാത്ത്
    ചില്ലകളില്‍ ചിറകൊതുക്കി
    പതിയെ..
    കുറുകിയുരുകുകയാണ്..
    ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!

    ReplyDelete
  10. നന്ദി എല്ലാവര്‍ക്കും
    @ജാബിര്‍ മലബാരി
    pranaya kavee svagatham swagatham

    ReplyDelete