Tuesday, August 14, 2012

ഞാന്‍ കരയുകയായിരുന്നു


ഒരു കുഞ്ഞു ഹൃദയം...
റോസാപ്പൂക്കളുടെ തടവറകള്‍
വേലി കെട്ടിയ നിശാ ഗര്‍ഭങ്ങളില്‍,
താരാട്ടിയുറക്കിയ രക്തബന്ധങ്ങള്‍...


പുറത്ത്,


രാമഴയുടെ താളം..
ഒഴുകിപ്പിളര്‍ത്തിയ മധുര ചഷകങ്ങള്‍..
നിര്‍വചിക്കാനാവില്ലൊരിക്കലും
ഏ തുവഴിയിനി വീടണഞ്ഞീടാം .. 



ഇനിയോ..?


ഗ്രാഫൊന്നു നീട്ടി വരച്ചാല്‍
കരിന്തിരി കത്തി ഒരു വെള്ളക്കുള്ളന്‍..


അല്ലെങ്കില്‍


പകച്ചു പകച്ച്‌
ഉള്ളിലുള്ള താലന്തുകളുടെ
തൂക്കമളന്ന്
ഒരു ചുകന്ന ഭീമന്‍
ഗതികിട്ടാതെ
എല്ലാത്തിനെയും 
എന്‍റെ ഉള്ളിലേക്കാവഹിച്ച്
ഇരുണ്ടു കറുത്ത്
വീണ്ടുമൊരു
തമോ ഗര്‍ത്തം..



നിഴല്‍ പുറ്റുകള്‍ക്കിടയിലൂടെ 
മനസ്സു വിങ്ങി..
നടന്നു.. നടന്നു..
 മറയുകയാണിപ്പഴും..!
വെറുതെ ഞാന്‍ കരുതിയ,
സങ്കടക്കാറ്റുകള്‍

വിട പറഞ്ഞെക്കുമോ ഇനിയുമൊരിക്കലെന്‍
കന്നുനീരിറ്റിയ പുസ്തകത്താളുകള്‍     
 
  














7 comments:

  1. ഒരു പാടു നാളുകള്‍ക്ക് ശേഷം.....

    ReplyDelete
  2. നിഴല്‍ പുറ്റുകള്‍ക്കിടയിലൂടെ
    മനസ്സു വിങ്ങി..
    നടന്നു.. നടന്നു..
    മറയുകയാണിപ്പഴും..!
    വെറുതെ ഞാന്‍ കരുതിയ,
    സങ്കടക്കാറ്റുകള്‍

    വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ ..കവിത ആസ്വാദകനുമായി നന്നായി സംവദിക്കുന്നുണ്ട് . നന്നായിരിക്കുന്നു .

    ReplyDelete
    Replies
    1. സോറി ട്ടോ ...
      ഈ കമെന്‍റ്
      സ്പാമീ കുടുങ്ങി...
      കാണാന്‍ ഇത്തിരി വൈകി..
      ഈ വഴി വന്നതില്‍ സന്തോഷം..

      Delete
  3. നല്ല കവിത. ഓണാശംസകള്‍.

    ReplyDelete
  4. നന്നായിരുന്നു

    ReplyDelete
  5. നല്ല കവിത.... കുറച്ച് അത്യാധുനികന്‍ ആയി പോയതിന്‍റെ സങ്കടം മാത്രം....

    ReplyDelete