Friday, August 31, 2012

ഉന്മാദിയുടെചതുരംഗം......!!!





എന്‍റെ രക്തം
നിന്‍റെ അക്കങ്ങളെ ചുവപ്പിക്കും മുന്പ് ,
ആയുസ്സിന്‍റെ പുസ്തകത്തില്‍
അങ്ങിങ്ങായി പടര്‍ന്ന 
കാഞ്ഞിര വള്ളികളെ 
ഒന്നു പിഴുതെടുക്കണം..!
അഴുക്കു നിറഞ്ഞ
ചതുപ്പ് നിലങ്ങളെഅടയാളപ്പെടുത്തണം ..!

ചില ഭിക്ഷുക്കളുടെ
ഞരമ്പുകളെടുത്ത്
'ചരിത്രം ചുവന്നു തന്നെയോ ഒഴുകിയത് ?!!'
എന്ന് തിട്ടപ്പെടുത്തണം .!
ചില മസ്തിഷ്കങ്ങളുടെ അടരുകളില്‍ ,
അവിടെ മാത്രം ,
രണ്ടു പൊട്ടിക്കണം .!

പിന്നെ ,


ഇന്ദ്ര പ്രസ്ഥത്തിന്‍റെ
ഗൂഗ്ളിയതാണ് ട്ടോ .......
ചില ഇടവഴികളില്‍
ഇത്തിരി സള്‍ഫാന്‍ * തളിക്കണം


കറക്കിയെറിഞ്ഞ
പകിട ബന്ധങ്ങള്‍
ചതുരംഗക്കളത്തിലേക്ക്മറിഞ്ഞു വീഴും മുമ്പ്
എന്‍റെ താലന്തുകള്‍
അരൂപിയുടെ ഉദ്യാനത്തില്‍
വിശ്വസിച്ചേല്‍പിക്കണം.

 തിരഞ്ഞെടുത്ത നിറഭേതങ്ങള്‍  
വിരിഞ്ഞു തീരും മുന്പ്
പ്രായോജകരുടെ ചുണ്ടില്‍ നിന്നും
തിരിച്ചു പിടിക്കണം.

എന്നിട്ട്,
വീണ്ടും
മ്പിളിക്കല പോലെ
ഒന്നു ചിരിക്കണം.

ഇതാ...
ദുന്ദുഭി മുഴങ്ങുന്നു..
ഇനി പടക്കളങ്ങളില്‍...
'ഉന്മാദിയുടെ ചതുരംഗം......!!!'

അനുബന്ധം

*എന്‍റോസള്‍ഫാന് പടച്ച തമ്പുരാന്‍ അഴിമതിക്കാരനെ തുരത്താനുള്ള കഴിവ് കൂടിനല്‍കിയിരുന്നെങ്കില്‍....
അല്ലെങ്കിലും ഇത്ര തങ്കപ്പെട്ട സാധനമല്ലേ
കാസര്‍കോട്ടുകാര്‍ പറയുന്നത് ശരിതന്നെയോ എന്നറിയുന്നതില്‍ എന്താണിത്രതെറ്റ്..?!.

6 comments:

  1. അന്ന ഹസാരെ ഇന്ത്യന്‍ പ്രേസിടെന്റ്റ് ആകാനുള്ള ഒരുക്കതിലാണോ എന്നുള്ള സംശയത്തിലായിരുന്നു ഇതെഴുതുമ്പോള്‍ ഞാന്‍

    ReplyDelete
  2. ഈ .മഷിയില്‍ വായിച്ചിരുന്നു.നല്ല കവിതയാണ്.ഇവിടെ എല്ലാവരികളും ഒരേ ഫോര്‍മാറ്റില്‍ പോസ്റ്റ്‌ ചെയ്യൂ.വായനയുടെ സുഖം കളയുന്നു അത്.കവിതയുടെ ആശയം പ്രസക്തമായത് തന്നെയാണ്.ഏറെ ചര്‍ച്ച ചെയ്യപെട്ട വിഷയം .

    ReplyDelete
  3. കവിത ഇഷ്ടമായി. പിന്നെ അനാമിക പറഞ്ഞ കുഴപ്പങ്ങളെ ഞാനും കണ്ടുള്ളൂ.

    ReplyDelete
  4. ഇ-മഷിയിൽ വായിച്ചിരുന്നു.. വായനയെക്കുറിച്ച് മ ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.. സുന്ദരമായ കവിത... ആശംസകള്...

    ReplyDelete
  5. നന്നായി.പ്രമേയവും അവതരണവും ഇഷ്ടമായി.fonts അല്പം വലുതാക്കണേ....അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. ചില ഭിക്ഷുക്കളുടെ
    ഞരമ്പുകളെടുത്ത്
    'ചരിത്രം ചുവന്നു തന്നെയോ ഒഴുകിയത് ?!!'
    എന്ന് തിട്ടപ്പെടുത്തണം .!

    ജ്വലിക്കട്ടെ ചിന്തകള്‍ ,തുടരുക

    ReplyDelete